തെറ്റായ പാട്ടും തിരുത്തലുകളും
ഒരു തമിഴ് പാട്ടിന്റെ ഓഡിയോ ഇന്നലെ എനിക്കൊരു സുഹൃത്ത് അയച്ചു തന്നിരുന്നു. പിന്നീട് അത് ഞാൻ അംഗമായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെക്കപ്പെട്ടിരുന്നു.
ഒരു വിദ്യാർത്ഥി പാചക ക്ലാസ്സ് കഴിഞ്ഞതിന്റെ ആവേശത്തിൽ കിട്ടിയ പല സാധനങ്ങളും വാരിയെടുത്ത് ഒരു പാചക വീഡിയോ ചെയ്തത് പോലെ തോന്നിച്ചതിനാൽ, ഈ പാട്ട് ആദ്യം ഞാൻ അവഗണിക്കാനാണ് ഇഷ്ടപ്പെട്ടത്. എന്നാൽ ഇത് എന്റെ ഗുരുനാഥന്റെ ശിഷ്യന്മാരുടെ ഗ്രൂപ്പിൽ ഒരു കുട്ടിക്ക് പഠിപ്പിക്കാൻ ശ്രമം നടക്കുന്നത് കണ്ടപ്പോഴാണ്, ഇതിൽ കാണുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി ശരിയായ കാര്യങ്ങൾ മാത്രം അടുത്ത തലമുറയ്ക്ക് കൊണ്ടുപോകട്ടെ എന്ന ചിന്തയിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെക്കാൻ ആഗ്രഹിച്ചത്.ഈ പാട്ട് എഴുതിയ, പാടിയ, അത് പലരുമായി പങ്കുവെച്ച മനസ്സുകളെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഇത് എഴുതുന്നത്. അങ്ങനെ നിങ്ങൾക്ക് തോന്നിയെങ്കിൽ ദയവായി ക്ഷമിക്കുക.
പാട്ടിലെ വരി | ശരി | എൻറെ അഭിപ്രായം | |
1 | ശരീരം പോലെയൊരു ക്ഷേത്രമില്ല | ✔ | |
2 | ജീവനെപ്പോലെ ഒരു ദൈവവുമില്ല | ✔ | |
3 | സ്രെണിതം, ശുക്ലം പോലെ സൃഷ്ടിയൊന്നുമില്ല | ✔ | സ്റേണിതം അല്ല ശ്രോണിതം. ശരീരമാണ് സൃഷ്ടി, സൃഷ്ടിയെ സൃഷ്ടി ചെയ്യുന്ന ഒന്നായത് കൊണ്ട് ഇങ്ങനെ പറയാം |
4 | ആത്മാവിനെപ്പോലെ ഒരു ചലനവുമില്ല | ❌ | ആത്മൻ അല്ല പ്രാണൻ ഉചിതമായിരിക്കും |
5 | നല്ല ഹൃദയത്തെപ്പോലെ ഒരു സുഹൃത്തും ഇല്ല | ✔ | |
6 | മോശം ഓർമ്മ പോലെ ഒരു ശത്രുവില്ല | ✔ | |
7 | മാനസിക ശക്തി പോലെ ഒരു ശക്തിയില്ല | ✔ | |
8 | അരുദ്ജ്യോതിയെപ്പോലെ ഒരു ആത്മപിതാവില്ല | ❌ | ശിവൻ, ജീവൻ, ഈശ്വരൻ എന്നിങ്ങനെയുള്ള മഹാജ്വാലയായി ദൈവത്തെ എടുക്കുകയാണെങ്കിൽ, അത് അച്ഛനും അമ്മയും കുട്ടിയുമാണ്. അല്ല, ഈ ഗാനം ചിട്ടപ്പെടുത്തിയ ആളുടെ മനസ്സിൽ വല്ലാലാർ ആത്മീയ പിതാവായിരുന്നെങ്കിൽ അർത്ഥം മാറും |
9 | അച്ചടക്കം അതിനപ്പുറം ജീവിതമില്ല | ❌ | ജീവിതത്തിൽ അച്ചടക്കം ആവശ്യമാണ്, പക്ഷേ അത് ജീവിതമല്ല. ഒരു ക്രമവുമില്ലാതെ കല്ലിലും ശിൽപം ഉണ്ടാകാം |
10 | ഒടുക്കം അതിനപ്പുറം ധ്യാനമില്ല | ❌ | ഒടുക്കം എന്നതിന് തമിഴിൽ പല അർത്ഥങ്ങളുണ്ട്. മനസ്സിനെ അടങ്ങാൻ ചെയ്യുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നതെങ്കിൽ അത് ധ്യാനത്തിലൂടെയാണ് ചെയ്യുന്നത് ഒടുക്കത്തിനെ അടിച്ചമർത്തൽ എന്ന അർത്ഥത്തിലും കാണാം. (അടിച്ചമർത്തപ്പെട്ട ആൾ = അടിമ). |
11 | നിഷ്ഠയേക്കാൾ വലിയ യാഗമില്ല | ❌ | യാഗം ഒരു ക്രിയയും നിഷ്ടൈ എന്നത് ക്രിയ കടന്നിട്ടുള്ള ഒന്നുമാണ്. യാഗം ചെയ്താൽ ലഭിക്കുന്നത് നിഷ്ടയിലൂടെ കിട്ടുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് |
12 | നിർവികൽപത്തിനപ്പുറം മോക്ഷമില്ല | ❌ | മോക്ഷത്തിലേക്കു പല വഴികളുമുണ്ടെങ്കിൽ, നിർവികൽപ സമാധി ഏറ്റവും മഹത്തായ പാതയാണെന്നത് ഉചിതമായിരിക്കും. എന്നാൽ സിദ്ധ പരമ്പരയിൽ ഈ രണ്ടു വാക്കുകൾക്കും വലിയ വ്യത്യാസവും ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ല. എങ്കിലും ഇതനുഭവിച്ചറിയാൻ മരണം വരെ നമുക്ക് കാത്തിരിക്കണം |
13 | കരുണ പോലെ മറ്റൊരു അമരനില്ല | ❌ | തമിഴിൽ അമരൻ എന്നാൽ അനശ്വരൻ. അദ്ദേഹം മേൽപ്പറഞ്ഞ സമാധി പ്രാപിച്ചുവെന്ന് അനുമാനിക്കാം. അനശ്വരതയിലേക്ക് നയിക്കുന്നത് കരുണാമയനാണെങ്കിൽ, അത് കൂടുതൽ ശരിയാണ്. അമരൻ / ദേവൻ / ദൈവം എന്നിവയ്‌ക്കെല്ലാം തമിഴ്‌നാട്ടിൽ ഒരേ അർത്ഥമാണ് |
14 | അഹങ്കാരം പോലെ ഒരു നാശമില്ല | ✔ | |
15 | സ്വയം അറിയുന്നത് കൊണ്ട് അവന് ഒരു കേടുമില്ല | ✔ | ആത്മജ്ഞാനമാണ് നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം. അതു കിട്ടുന്നത് വരെ നമുക്ക് കേട് / കുഴപ്പമല്ലാതെ വേറൊന്നുമില്ല എന്നതായിരിക്കും അതിലും ശരി |
16 | മറ്റുള്ളവരെ അറിഞ്ഞിട്ട് ഒരു പ്രയോജനവുമില്ല | ❌ | സ്വയം അറിയുന്നവന് മറ്റുള്ളവരെ അറിയാൻ കഴിയും. വേണമെങ്കിൽ, സ്വയം അറിയാൻ ശ്രമിക്കാതെ മറ്റുള്ളവരെ അറിയാൻ ശ്രമിക്കരുത് എന്ന് നിങ്ങൾക്ക് പറയാം. എന്നാൽ ഈ ഭൗതിക ലോകത്ത് മറ്റുള്ളവരെ മനസ്സിലാക്കുന്നത് ബുദ്ധിപരമായിട്ടാണ് എനിക്ക് തോന്നുന്നത് |
17 | അറിവ് പോലെ ഒരു തുടക്കവുമില്ല | ❌ | അറിവ് തുടക്കമല്ല! ശമ്പളം വാങ്ങുന്നത് പോലെ ഒരു ജോലി ഇല്ല എന്ന് പറയുന്നത് പോലെയാണ് ഇത് |
18 | ആഗ്രഹം പോലെ അവസാനമില്ല | ❌ | വളരെ തെറ്റായ പദപ്രയോഗം, ഇങ്ങനെയൊക്കെ പഠിപ്പിച്ചാൽ അടുത്ത തലമുറയ്ക്ക് എങ്ങനെ ആഗ്രഹിക്കണമെന്ന് അറിയാതെ പോകും . അല്ലെങ്കിൽ ആഗ്രഹങ്ങളാണ് അവസാന ആശ്രയമെന്ന് അവർ തെറ്റിദ്ധരിച്ചേക്കാം |
19 | എളിമ പോലെയുള്ള ഒരു വ്യക്തിത്വമില്ല | ❌ | ഒരു വ്യക്തിയുടെ പല സ്വഭാവസവിശേഷതകളുടെയും പ്രകടനമാണ് വ്യക്തിത്വം. എളിമയും വിനയവും അതിലൊന്നാണ് |
20 | തുടക്കത്തിനെ പ്പോലെ ഒരു ധൈര്യമില്ല | ❌ | ഇങ്ങനെ എഴുതാൻ ആ മനുഷ്യൻ്റെ മനസ്സിൽ ഒരു മിഥ്യാബോധം സൃഷ്ടിച്ച ജീവന് മാത്രമേ ഈ വരിയുടെ അർഥം അറിയൂ. |
21 | വാക്കിനെ പോലെ അറിവില്ലാത്ത ഒന്നില്ല | ❌ | എന്നാൽ വാക്കുകളില്ലാതെ ആംഗ്യഭാഷയിൽ ഈ ഗാനം പാടണമായിരുന്നു |
22 | മൗനത്തെ പോലെ ഒരു ജ്ഞാനിയുമില്ല | ✔ | മൗനം ജ്ഞാനികളുടെ ഭാഷയാണെന്നത് സത്യമാണ്. ഈ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, മുകളിൽ പറഞ്ഞ വാക്കുകളെല്ലാം പ്രകടമാകുന്നത് ജ്ഞാനം ഇല്ലാതിരിക്കുമ്പോഴാണ്. തീർച്ചയായും, ബുദ്ധിയില്ലാത്തവർ മിണ്ടാതിരിക്കുകയും ജ്ഞാനികൾ സംസാരിക്കുകയും ചെയ്താൽ, ലോകം എങ്ങനെയായിരിക്കും? |
23 | ചിന്തകൾ പോലെ ഒരു രോഗവുമില്ല | ❌ | ചിന്തയില്ലാതെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. നമ്മുടെ കുട്ടികളെ ചിന്തിക്കാൻ പഠിപ്പിക്കണമെന്നാണ് എൻ്റെ ആഗ്രഹം. ചിന്തിക്കാനുള്ള കഴിവില്ലായ്മയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ രോഗം |
24 | ചിരിയേക്കാൾ മികച്ച മരുന്നില്ല | ✔ | ഡിജിറ്റൽ സ്‌ക്രീനുകളിൽ ബോധമില്ലാതെ നോക്കി ചിരിച്ചിരിക്കുന്നത് ഒരു മരുന്നായ കാലമാണിത്. മറ്റുള്ളവരെ കാണുമ്പോൾ കാണുന്ന പുഞ്ചിരി ഇപ്പോൾ കാണാൻ കിട്ടാത്ത ഒരു കാലവും. |
25 | സത്യത്തെപ്പോലെ ഒരു ഉത്തമനുമില്ല | ❌ | ഉത്തമൻ എന്ന വാക്കിന് പല അർത്ഥങ്ങളുണ്ട്. നല്ലവൻ, ഉന്നതൻ, ഭഗവൻ, സത്യം പറയുന്നവൻ എന്ന് പലതും. സത്യം ഉത്തമൻ ആവുന്നില്ല, എന്നാൽ സത്യത്തെ പിന്തുടരുന്ന ഒരാൾക്ക് ഉത്തമനാകാം. |
26 | നുണയെപ്പോലെ ഒരു അതമനുമില്ല | ❌ | വലിയ തെറ്റ് ഈ വരിയിലുണ്ട് ആദ്യം തന്നെ അതമൻ എന്ന വാക്കു തമിഴല്ല. സംസ്കൃതത്തിൽ 'യഥാർത്ഥമായത്' എന്നാണർത്ഥം. സംസ്‌കൃതം അറിയാവുന്ന ആരെങ്കിലും ഒന്ന് അന്വേഷിച്ച് പറയൂ |
27 | അസൂയ പോലെ ഒരു മടിയുമില്ല | ❌ | അസൂയ (jealous) മടി (lazy). രണ്ടും എവിടെ നിന്നാണ് ബന്ധിപ്പിച്ചത്, സഹോദരന്മാരേ, ദൈവത്തിന് പോലും അറിയുമോ എന്നെനിക്ക്റിയില്ല |
28 | പരദൂഷണം പോലെ ഒരു വലിയ പാപമില്ല | ✔ | |
29 | ദേഷ്യം പോലെ ഒരു എമധർമനില്ല | ✔ | വള്ളുവർ വാക്കിൽ പറഞ്ഞാൽ "സ്വയം കൊല്ലുന്ന ഒന്നാണ് ദേഷ്യം" |
30 | സന്തോഷം പോലെ സമത്വമില്ല | ❌ | സന്തോഷം ഒരു അവസ്ഥയാണ്, അതിൻ്റെ വിപരീതമാണ് സങ്കടം. സമത്വം എന്നാൽ ഇവ രണ്ടിനും ഇടയിലുള്ള ഒന്നാണ് |
31 | വിശ്വാസത്തിന് തുല്യമായ ദൈവമില്ല | ❌ | കേവലമായ വിശ്വാസം എങ്ങനെ ദൈവമാകുമെന്ന് എനിക്കറിയില്ല. ജീവനെ വിശ്വാസത്തോടെ അനുസരിച്ചു ജീവിക്കുന്ന വ്യക്തിയെ ആ ജീവൻ നയിക്കും എന്നത് സത്യമാണ്. |
32 | വഞ്ചന എന്ന ഒരു വാക്കില്ല | ❌ | ദ്രോഹം എന്നൊന്നില്ല എന്ന് പറയുന്നത് ഭ്രാന്താണ്. വിശ്വാസവഞ്ചന പോലെയുള്ള ദുഷിച്ച വേറെ ഒരു വാക്ക് ഇല്ലെന്ന് വേണമെങ്കിൽ പറയാം |
33 | മരണത്തിനു തുല്യമായ ജനനമില്ല | ❌ | ഈ ഗാനരചയിതാവിനെ ഉടൻ കണ്ടെത്തി വീണ്ടും ജനിക്കാൻ സഹായിക്കട്ടെ |
34 | ജനനം പോലെ ഒരു തുടക്കമില്ല | ✔ | ഈ ജന്മത്തിൽ ജനനം ഒരു തുടക്കം എന്ന് പറഞ്ഞാൽ ശരി തന്നെ |
35 | പ്രകൃതിയുടെ ആജ്ഞകൾ അനുസരിക്കുന്ന മനസ്സ് സമാധാനത്തിലും ഐക്യത്തിലും ദിവസവും ജീവിക്കുന്നു | ✔ | |
36 | വിശപ്പ് പോലെ മാരകമായ മറ്റൊന്നില്ല | ✔ | |
37 | വിശപ്പിനെ മാററുന്നവൻ പ്പോലെ ഒരു ദൈവവുമില്ല | ✔ | |
38 | ജീവജാലങ്ങൾക്ക് ഭക്ഷണം നൽകുന്ന ഒരാൾ ലോകത്തിൻ്റെ ഈശ്വരനാണ് | ✔ | ചെടിയും വള്ളിയും മരവും ഇരയാകുന്ന മൃഗങ്ങൾ എന്ന് എല്ലാം യഥാർത്ഥ ഭക്ഷണ ദാതാക്കളാണെന്ന് എനിക്ക് തോന്നുന്നു. അതിനെ സൃഷ്ടിക്കാൻ സൂര്യനായി പ്രകാശിക്കുന്ന അപ്പൻ, മഴയായി പെയ്യിച്ച് അവർക്ക് വെള്ളം നൽകി അവരെ സംരക്ഷിക്കുന്ന അമ്മ എന്ന് പറഞ്ഞാൽ സത്യമാണ്. പകരം കടയിൽ കുറച്ചു കടലാസ് പണം കൊടുത്തു ഭക്ഷണവും വാങ്ങി കാറിൽ കേററി നിറച്ച് കൊണ്ട് ചെന്ന് തിരു മൂച്ചിനെ ശ്വസിക്കുന്ന ജീവനുള്ള കുറെ പാവങ്ങൾ എല്ലാവരെയും ഒരു പ്രതിമ പോലെ വരിവരിയായി കൂട്ടി നിറുത്തി ഞാൻ അവർക്ക് ഒരു നേരം വിശപ്പ് മാറ്റി എന്നതുകൊണ്ട്, ഞാൻ ദൈവമാണെന്ന് കരുതുന്ന എൻ്റെ പാവം മനസ്സേ, നിനക്ക് ഇപ്പോഴും ഈശ്വര സ്വഭാവത്തിൽ കടക്കാൻ കഴിഞ്ഞിട്ടില്ല, പകരം നീ ഇപ്പോഴും ഈണസ്വരത്തിലാണ് എന്റെ ഭ്രാന്ത മനസ്സേ!! |
39 | ശിവനും സീവനും (ജീവനും) ഒന്നാണെന്ന് അറിയുക | ✔ | ശിവൻ എന്ന വാക്കിൻ്റെ അർത്ഥം മംഗളകരമാണെന്ന് ഋഷിമാർ പറഞ്ഞതാണ്. ത)മിഴിൽ പരമൻ/പതി/ഇറൈ എന്ന വാക്കുകളോടെയാണ് പണ്ട് ശിവനെ വിളിച്ചിരുന്നത്. ജീവനെ പശു/ഉയിർ എന്നാണ് വിളിച്ചത്. പിന്നീട് സംസ്കൃതം തമിഴിൽ വലിഞ്ഞു കേറി . കുറെ കഴിഞ്ഞപ്പോൾ സംസ്കൃത വാക്കുകളെ മാററാൻ നടന്ന ശ്രമത്തിൽ ജ എന്ന അക്ഷരത്തിന് പകരം ച(സ) എന്ന അക്ഷരം ഉപയോഗിക്കാൻ തുടങ്ങി. ജീവൻ എന്ന വാക്കു സീവൻ എന്ന് മാറിയത് അങ്ങനെ ആയിരിക്കണം. ജീവൻ ശിവനായി ആകേണ്ടതാണ് നമ്മുടെ ജീവിതലക്ഷ്യം, എന്നാൽ അത് ഇതിനകം മാറി എന്ന് വിശ്വസിച്ചാൽ, പിന്നെ ആത്മീയതയുടെ ആവശ്യമില്ല |
40 | ഇടകല പിങ്കല സുഷുമ്ന അറിയുക | ✔ | |
41 | വാശിയെ അടിച്ചു അമൃതം ഭക്ഷിക്കുക | ❌ | വാശി അടിക്കാനുള്ളതല്ല, അത് പിടിക്കേണ്ട ഒന്നാണ്. സിദ്ധന്മാർ അതിനെ ഭഗവാൻ്റെ അടി/പാദം/താൾ എന്നാണു സൂക്ഷ്മ ഭാഷയിൽ പറഞ്ഞത്. ചവിട്ടാനുള്ളതോ അടിക്കാനുള്ളതോ അല്ല അത് . കൊടുക്കേണ്ട സമയത്ത് അമ്മ കുഞ്ഞിന് പാൽ കൊടുക്കുന്നു. വാശിപിടിച്ചു കുഞ്ഞിനു വേണമെങ്കില് അല്പം അധികമായി കരഞ്ഞു ബഹളമുണ്ടാക്കാവുന്നതാണ് മറ്റൊന്നും ചെയ്യാനില്ല. |
42 | നിങ്ങൾ മരണമില്ലാത്ത ഒരു മഹത്തായ ജീവിതം നയിക്കുക | ✔ |
Tags:
Point of View